വാര്‍ത്തകളും വിവരണങ്ങളും

ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ 'ഓപ്പറേഷൻ തൂഫാൻ' കാമ്പെയ്‌ന്‍  തുടക്കമായി.

ലഹരിമുക്ത കേരളം ലക്ഷ്യമാക്കി കേരള സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും പോലീസും സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദി നർക്കോ ഹണ്ട് കാമ്പെയ്ന്‍റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ പതാക ഉയർത്തലും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ജെസ്സി സാജു പതാക ഉയർത്തി. തുടർന്ന് ലഹരിക്കെതിരെയുള്ള കൂട്ടായ്മയുടെ ഭാഗമായി ഏവരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സമൂഹത്തിൽ നിന്നും ലഹരിയുടെ വേരറുത്തെറിയുന്നതിനായി യുവജനങ്ങളും പൊതുജനങ്ങളും കൈകോർക്കേണ്ടതിന്‍റെ ആവശ്യകത ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്തില്‍  നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ജെസ്സി സാജു കാമ്പെയ്‌ന്‍ ഉത്ഘാടനം ചെയ്തു, വൈസ് പ്രസിഡന്‍റ് ശ്രീ. വിജോയ് പി. ജോസഫ് ചടങ്ങില്‍  അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി. റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക്‌ മെമ്പര്‍മാരായ ശ്രീമതി.പ്രിയങ്ക ടോമി , ശ്രീമതി.വൃന്ദ മനോജ്‌, ബ്ലോക്ക്‌ ഡെവലപ്മെന്‍റ് ഓഫീസര്‍ ശ്രീ. ഷമീര്‍ ചെന്താര  എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചടങ്ങിന് പിന്തുണയേകി പോലീസ് ഉദ്യോഗസ്ഥരും, ബ്ലോക്ക് പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥരും, മറ്റ് ജീവനക്കാരും പങ്കെടുത്തു.

 ഓപ്പറേഷൻ തൂഫാൻ 2.0