മഴക്കാലപൂര്‍വ്വ ശുചീകരണം-ഡ്രൈ ഡേ ആചരിച്ചു
June 22, 2026
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡ്രൈ ഡേ ആചരിച്ചു.
ഡെങ്കിപ്പനി,ഷിഗെല്ല തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പൊതുജനാരോഗ്യ ഡ്രൈഡേയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ 20.06.2026 ന് ഡ്രൈ ഡേ ആചരിച്ചു. ഡ്രൈ ഡേയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി സാജു നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ വിജോയ് പി ജോസഫ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശ്രീമതി ബിന്‍സി മോഹനന് സ്വാഗതം ആശംസിച്ചു.
ഉദ്ഘാടന പ്രസംഗത്തോടനുബന്ധിച്ച് സംസ്സാരിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വീടുകളും പരിസര പ്രദേശങ്ങളും ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.കൊതുക് വളരാന്‍ സാധ്യതയുളള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ഓഫീസും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിനും ജീവനക്കാരുടെ ഭാഗത്തു നിന്നും സഹകരണം ഉണ്ടാകണമെന്നും. നാളെ മുഴുവന്‍ ജീവനക്കാരുടേയും വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശ്രീമതി റാണിക്കുട്ടി ജോര്‍ജ്ജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ സി എം ബേബി ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് മെമ്പര്‍മാര്‍ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മെമ്പര്‍മാരും ജീവനക്കാരും ചേര്‍ന്ന് ഓഫീസ് പരിസരം ശുചീകരണം നടത്തി